ന്യൂഡൽഹി : അന്തരിച്ച ഗായകൻ എസ്‌.പി.ബാലസുബ്രഹ്മണ്യം അടക്കം 7 പേര്‍ക്കാണ്‌ പത്മവിഭൂഷൺ പുരസ്‌കാരം. ജപ്പാൻ പ്രധാനമന്ത്രി ഷിന്‍സോ ആബെ പത്മവിഭൂഷണ് അര്‍ഹനായിട്ടുണ്ട്‌. മലയാളത്തിൻറെ വാനംപാടി ഗായിക കെ.എസ്‌. ചിത്ര പത്മഭൂഷൺ പുരസ്കാരത്തിന്‌ അര്‍ഹയായി. തരുൺ ഗോഗോയ്‌, രാംവിലാസ്‌ പസ്വാൻ, കേശുഭായി പട്ടേൽ തുടങ്ങിയവര്‍ക്കും പത്മഭൂഷൺ പുരസ്കാരം ലഭിച്ചിട്ടുണ്ട്‌. ഗാനരചയിതാവ്‌ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്‌ പത്മശ്രീയും ലഭിച്ചു. പ്രശസ്ത തോല്‍പ്പാവക്കൂത്ത്‌ കലാകാരൻ കെ.കെ. രാമചന്ദ്ര പുലവർ, കലാ-വിദ്യാഭ്യാസ വിഭാഗത്തിൽ ബാലൻ പുതേരി എന്നിവരാണ്‌ ഇത്തവണ പത്മശ്രീ ലഭിച്ച മലയാളികൾ.