Ad Code

Responsive Advertisement

ദാഹശമനി ശീലമാക്കിയവർ അറിയാൻ.

പതിമുഖം, ദാഹശമനി എന്ന പേരിൽ നമ്മൾ മാർക്കറ്റിൽ നിന്നും വാങ്ങി വെള്ളത്തിൽ തിളപ്പിച്ചു കുടിക്കുന്ന ഇതിനെപറ്റി ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ.. കേരളത്തിൽ ഒരുദിവസം ഏകദേശം മൂന്ന് നാല് ടൺ ദാഹശമനികൾ വിൽക്കപ്പെടുന്നു.. ഈ ദാഹശമനി മരങ്ങൾ നമ്മൾ എത്രപേര്‍ കണ്ടിട്ടുണ്ട്... ഇത്രയും മരങ്ങളുള്ള ഇടുക്കിയിൽ പോലും ഒന്നോ രണ്ടോ മരങ്ങൾ മാത്രമേയുള്ളു.. അതും ആരും മുറിക്കില്ല.. നമ്മുടെ അയല്‍സംസ്ഥാനത്തും സ്ഥിതി വിഭിന്നമല്ല... അപ്പോൾ ഇതെവിടെ നിന്നു വരുന്നു... നമുക്കിവിടെ ലഭിക്കുന്ന ദാഹശമനികളിൽ 90% വരുന്നത് തമിഴ് നാട്ടില്‍ നിന്നാണ്. അവിടെയാണെങ്കിൽ മരങ്ങൾ പോലും വിരളമാണ്.. ഇതിന്റെ സതൃാവസ്ഥ എന്തെന്നാൽ തമിഴ് നാട്ടിലെ തടിമില്ലുകളിലേയും ഫർണിച്ചർ ഫാക്ടറികളിലേയും തടിവേസ്റ്റുകളിൽ രാസപദാ ർത്ഥങ്ങൾ മുക്കി ഉണക്കി അയക്കുന്നതാണ്.. 100% ശതമാനവും ശീരത്തിന് ആവശൃമില്ലാത്തതും ഹാനികരവുമാണ്.. വെറും ചീപ്പായ സ്റ്റാറ്റസ് സിമ്പലായി നമ്മളെല്ലാവരും ഇതുപയോഗിക്കുന്നു.. ഇതിന്റെ സതൃാവസ്ഥ അറിയണമെങ്കിൽ അങ്ങാടികടയിൽപോയി 100 ഗ്രാം പതിമുകത്തിന് വില എന്തെന്ന്‌ ചോദിച്ചുനോക്കു... 100 ഗ്രാമിന് 90 രൂപയോളം വിലയുള്ളതാണ് നമുക്കിവർ വെറും 10 രൂപക്ക് തരുന്നത്.. എത്രയോ കോടിക്കണക്കിന് രൂപയാണ് ഇതിലൂടെ അവർ കടത്തിക്കൊണ്ട്പോകുന്നത്... എന്തുകൊണ്ട് നമ്മൾ നമ്മുടെ പൂർവ്വികരുടെ പാത പിന്തുടർന്ന് ജീരകം, ഉലുവ,ഇഞ്ചി തുളസിയില എന്നിവ ഉപയോഗിച്ച് കൂടാ.. ചിന്തിക്കു.. പ്രതികരിക്കു.. അതോടൊപ്പം ഇതുപോലുള്ള മാഫിയകളെ വളർത്തുന്നതിൽ പങ്കാളികളാകാതിരിക്കൂ.


Post a Comment

0 Comments