കായംകുളം: ബോയ്സ് ഹയർ സെക്കൻ്ററി സ്ക്കൂളിലെ +2 വിദ്യാർത്ഥിയും SPC കേഡറ്റുമായ രാഹുൽ തനിയ്ക്ക് വീടുവെയ്ക്കാൻ ഒരു തുണ്ട് ഭൂമിയ്ക്കായി ജില്ലാ ഭരണകൂടത്തെയും, ജില്ലാ പോലീസ് മേധാവിയെയും സമീപിച്ചു. ജില്ലാ പോലീസ് മേധാവി P.S.സാബു ഭൂമി കണ്ടെത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുന്നതിനുള്ള നിർദ്ദേശം കായംകുളം DySP അലക്സ് ബേബി, ISHO ഷാഫി എന്നിവർക്ക് നൽകി. വിവരമറിഞ്ഞ കായംകുളം സ്റ്റേഷനിലെ ASI യും, ജനമൈത്രിയുടെ ചുമതലക്കാരനുമായ ഹാരിസ് തൻ്റെ വള്ളികുന്നത്തെ ഭൂമിയിൽ നിന്നും 5 സെൻ്റ് രാഹുലിന് നൽകാനുള്ള സന്നദ്ധത അറിയിച്ചു. അതിനനുസരിച്ച് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി. ജനുവരി 29 ന് 5 മണിയ്ക്ക് പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ.ജി.സുധാകരൻ രാഹുലിന് രേഖകൾ കൈമാറുന്നു. U.പ്രതിഭ MLA ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പോലീസ് മേധാവിയുൾപ്പടെയുള്ള പോലീസുദ്യോഗസ്ഥർ പങ്കെടുക്കും.
0 Comments