മരണം മുൻകൂട്ടി അറിയുന്ന ജീവികൾ....!!!


ലോകത്തുള്ള എല്ലാത്തിനെയും മനുഷ്യന്‍ കീഴടക്കി കഴിഞ്ഞു . എന്നാല്‍ മനുഷ്യന് ഇതുവരെ കണ്ടെത്താന്‍ കഴിയാത്തത് അവന്റെ മരണം എപ്പോള്‍ സംഭവിക്കുമെന്നാണ്. ഇപ്പോഴും മരണമെന്ന നിഗൂഢത മനുഷ്യന്റെ കണ്‍മുന്നില്‍ ഒളിച്ച്‌ കളിക്കുകയാണ് . പക്ഷെ മനുഷ്യരെക്കാള്‍ മിടുക്കരാണ് മൃഗങ്ങള്‍ .അവര്‍ക്കു മരണം മുന്‍കൂട്ടി അറിയാന്‍ കഴിയുമെന്നാണ് പണ്ട് മുതലേയുള്ള വിശ്വാസം .


കറുത്ത ചിത്രശലഭം വീട്ടില്‍ എത്തിയാല്‍ അവിടെ മരണം സംഭവിക്കും എന്നാണു ചൈനീസ് വിശ്വാസം.


വവ്വാല്‍ വീട്ടില്‍ വന്നാല്‍ അവിടെ മരണം നടക്കും എന്നത് ചില കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ വിശ്വാസമാണ്.


രോഗിയുള്ള വീട്ടില്‍ വന്നു കാക്ക കരയുന്നതു മരണത്തെ വിളിച്ചു വരുത്തുന്നതു പോലെയാണെന്ന് ഇന്ത്യന്‍ വിശ്വസത്തിന്‍റെ ഭാഗമായിരുന്നു.


മൂങ്ങയ്ക്കു മരണം മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയും എന്ന വിശ്വാസം നിലവിലുണ്ട്. മൂങ്ങ കരഞ്ഞാല്‍ മരണം സംഭവിക്കും എന്നാണ് പണ്ടുള്ള ഭാരതീയര്‍ വിശ്വസിച്ചിരുന്നത്.





മരിയ്ക്കുന്നതിന് തൊട്ടുമുന്‍പ് .....


പണ്ടുകാലത്തു മൂങ്ങയെ മന്ത്രവാദത്തിന്‍റെ പ്രതിനിധിയായിരുന്നു .


വെള്ളിമൂങ്ങയ്ക്കും മരണത്തെ മുന്‍കുട്ടി പ്രവചിക്കാന്‍ കഴിയും എന്നാണ് ഇന്ത്യയിലെ ചില ഭാഗങ്ങളില്‍ വിശ്വസിച്ചിരുന്നത്.


ഒരാളുടെ ശവസംസ്‌കാര ചടങ്ങിനിടയില്‍ കറുത്തകുതിരയെ കണ്ടാല്‍ ഏറ്റവും അടുത്ത ബന്ധു കൂടി മരിക്കും എന്ന് ഇംഗ്ലീഷുകാര്‍ വിശ്വാസിച്ചിരുന്നു.


അനാവശ്യമായി കോഴികള്‍ ബഹളം വയ്ക്കുന്നുണ്ടെങ്കില്‍ ഇവര്‍ മരണം വരുന്നതിന്റെ സൂചന നല്‍കുന്നതാണെന്നാണ് ചൈനക്കാര്‍ വിശ്വസിച്ചിരുന്നത്.





മരിക്കാന്‍ പോകുന്ന ആള്‍ക്കൊപ്പം പൂച്ച കൂടുതല്‍ നേരം ചിലവഴിക്കും എന്നായിരുന്നു ഗ്രീക്കിലെ പഴയകാല വിശ്വാസം.


മരണം മുന്‍കൂട്ടിയറിയാന്‍ ഏറ്റവും കൂടുതല്‍ കഴിവുള്ളതു നായക്കാണെന്ന് വിശ്വാസം നിലവിലുണ്ടായിരുന്നു. മരണം അടുതെത്തുമ്ബോള്‍ നായ തുടര്‍ച്ചയായി ഓരിയിടും എന്നാണ് ആ വിശ്വാസം.