1.ഉളുക്കിനു - സമൂലം തോട്ടാവാടിയും കല്ലുപ്പും അരച്ച് അരിക്കാടിയില്‍ കലക്കി തിളപ്പിച്ച് പുരട്ടുക



2. പുഴുക്കടിക്ക് - പച്ചമഞ്ഞളും വേപ്പിലയും ഒന്നിച്ച് അരച്ചുപുരട്ടുക



3. തലമുടി സമൃദ്ധമായി വളരുന്നതിന് - എള്ളെണ്ണ തേച്ച് നിത്യവും തലകഴുകുക





4. ചെവി വേദനയ്ക്ക് - വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയിലിട്ട് കാച്ചി ചെറുചൂടോടെ ചെവിയില്‍ ഒഴിക്കുക



5. കണ്ണ് വേദനയ്ക്ക് - നന്ത്യര്‍ വട്ടത്തിന്റെവ ഇലയും പൂവും ചതച്ച് നീരെടുത്ത് മുലപ്പാല്‍ ചേര്ത്തോ അല്ലാതെയോ കണ്ണില്‍ ഉറ്റിക്കുക



6. മൂത്രതടസ്സത്തിന് - ഏലയ്ക്ക പൊടിച്ച് കരിക്കിന്‍വെള്ളത്തില്‍ ചേര്ത്ത് കഴിക്കുക



7. വിരശല്യത്തിന് - പകുതി വിളഞ്ഞ പപ്പായ വെള്ളത്തിലിട്ട് തിളപ്പിച്ച് കഴിക്കുക



8. ദഹനക്കേടിന് - ഇഞ്ചി നീരും ഉപ്പും ചെറുനാരങ്ങനീരും ചേര്ത്ത് കുടിക്കുക






9. കഫക്കെട്ടിന് - ത്രിഫലാദി ചൂര്ണംും ചെറുചൂടുവെള്ളത്തില്‍ കലക്കി അത്താഴത്തിന് ശേഷം കഴിക്കുക



10. ചൂട്കുരുവിന് - ഉഴുന്ന്പൊടി ഉപയോഗിച്ച് കുളിക്കുക



11. ഉറക്കക്കുറവിന് - കിടക്കുന്നതിന് മുന്പ്ി ഒരോ ടീസ്പൂണ്‍ തേന്‍ കഴിക്കുകെ



12. വളംകടിക്ക് - വെളുത്തുള്ളിയും മഞ്ഞളും ചേര്ത്തഒരച്ച് ഉപ്പുനീരില്‍ ചാലിച്ച് പുരട്ടുക






13. ചുണങ്ങിന് - വെറ്റില നീരില്‍ വെളുത്തുള്ളി അരച്ച് പുരട്ടുക



14. അരുചിക്ക് - ഇഞ്ചിയും കല്ലുപ്പ് കൂടി ചവച്ച് കഴിക്കുക



15. പല്ലുവേദനയ്ക്ക് - വെളുത്തുള്ളി ചതച്ച് വേദനയുള്ള പല്ല്കൊണ്ട് കടിച്ച് പിടിക്കുക



16. തലവേദനയ്ക്ക് - ഒരു സ്പൂണ്‍ കടുക്കും ഒരല്ലി വെളുത്തുള്ളിയും ചേര്ത്തുരച്ച് ഉപ്പുനീരില്‍ ചാലിച്ച് പുരട്ടുക



17. വായ്നാറ്റം മാറ്റുവാന്‍ - ഉമിക്കരിയും ഉപ്പും കുരുമുളക്പൊടിയും ചേര്ത്ത് പല്ല്തേയ്ക്കുക






18. തുമ്മലിന് - വേപ്പണ്ണ തലയില്‍ തേച്ച് കുളിക്കുക.



19.ജലദോഷത്തിന് - തുളസിയിലനീര്‍ ചുവന്നുള്ളിനീര്‍ ഇവ ചെറുതേനില്‍ ചേര്ത്ത് കഴിക്കുക



20.ടോണ്സിഴലെറ്റിസിന് - വെളുത്തുള്ളി കുരുമുളക് തുമ്പയില എന്നിവ ഒന്നിച്ച് തുടര്ച്ച യായി 3ദിവസം കഴിക്കുക



21. തീ പൊള്ളലിന് - ചെറുതേന്‍ പുരട്ടുക



22. തലനീരിന് - കുളികഴിഞ്ഞ് തലയില്‍ രസ്നാദിപ്പൊടി തിരുമ്മുക







23. ശരീര കാന്തിക്ക് - ചെറുപയര്പ്പൊ ടി ഉപയോഗിച്ച് കുളിക്കുക



24. കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറന്‍ - ദിവസവും വെള്ളരിക്ക നീര് പുരട്ടിയ ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകുക



25.പുളിച്ച് തികട്ടലിന് - മല്ലിയിട്ട തിളപ്പിച്ചാറിയ വെള്ളം പലപ്രവാശ്യം കഴിക്കുക



26.പേന്‍ പോകാന്‍ - തുളസിയില ചതച്ച് തലയില്‍ തേച്ച്പിടിപ്പിക്കുക ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകികളയുക







27.പുഴുപ്പല്ല് മറുന്നതിന് - എരുക്കിന്‍ പാല്‍ പല്ലിലെ ദ്വാരത്തില്‍ ഉറ്റിക്കുക



28.വിയര്പ്പുനാറ്റം മാറുവാന്‍ - മുതിര അരച്ച് ശരീരത്തില്‍ തേച്ച് കുളിക്കുക



29. ശരീരത്തിന് നിറംകിട്ടാന്‍ - ഒരു ഗ്ലാസ് കാരറ്റ് നീരില്‍ ഉണക്കമുന്തിരി നീര്,തേന്‍,വെള്ളരിക്ക നീര് ഇവ ഒരോ ടീ സ്പൂണ്‍ വീതം ഒരോ കഷ്ണം കല്ക്കണ്ടം ചേര്ത്ത് ദിവസവും കുടിക്കുക



30. ഗര്ഭ്കാലത്ത് ഉണ്ടാകുന്ന തലവേദനയ്ക്ക് - ഞൊട്ടാ ഞൊടിയന്‍ അരച്ച് നെറ്റിയില്‍ പുരട്ടുക



31. മുലപ്പാല്‍ വര്ദ്ധിുക്കുന്നതിന് - ഉള്ളിചതച്ചതും,തേങ്ങയും ചേര്ത്ത് കഞ്ഞിവച്ച് കുടിക്കുക







32. ഉഷ്ണത്തിലെ അസുഖത്തിന് - പശുവിന്റെ് പാലില്‍ ശതാവരികിഴങ്ങ് അരച്ച് കലക്കി ദിവസവും രാവിലെ കഴിക്കുക



33. ചുമയ്ക്ക് - പഞ്ചസാര പൊടിച്ചത്,ജീരകപ്പൊടി,ചുക്ക്പ്പൊടി,ഇവ സമം എടുത്ത് തേനില്‍ ചാലിച്ച് കഴിക്കുക



34.കരിവംഗലം മാററുന്നതിന് - കസ്തൂരി മഞ്ഞള്‍ മുഖത്ത് നിത്യവും തേയ്ക്കുക



35. മുഖസൌന്ദര്യത്തിന് - തുളസിയുടെ നീര് നിത്യവും തേയ്ക്കുക



36. വായുകോപത്തിന് - ഇഞ്ചിയും ഉപ്പും ചേര്ത്തയരച്ച് അതിന്റെ നീര് കുടിക്കുക

37.അമിതവണ്ണം കുറയ്ക്കാന്‍ -ചെറുതേനും സമംവെളുത്തുള്ളിയും ചേര്ത്ത് അതിരാവിലെ കുടിക്കുക








38. ഒച്ചയടപ്പിന് - ജീരകം വറുത്ത്പൊടിച്ച് തേനില്‍ ചാലിച്ച് കഴിക്കുക



39. വളംകടിക്ക് - ചുണ്ണാമ്പ് വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുക



40. സ്ത്രീകളുടെ മുഖത്തെ രോമവളര്ച്ചമ തടയാന്‍ - പാല്പ്പാടയില്‍ കസ്തൂരി മഞ്ഞള്‍ ചാലിച്ച് മുഖത്ത് പുരട്ടുക



41. താരന്‍ മാറാന്‍ - കടുക് അരച്ച് തലയില്‍ തേച്ച് പിടിപ്പിച്ചതിന് ശേഷം കഴുകി കളയുക



42. മുഖത്തെ എണ്ണമയം മാറന്‍ - തണ്ണിമത്തന്റെ് നീര് മുഖത്ത് പുരട്ടുക



43. മെലിഞ്ഞവര്‍ തടിക്കുന്നതിന് - ഉലുവ ചേര്ത്ത് കഞ്ഞി വച്ച് കുടിക്കുക



44. കടന്തല്‍ വിഷത്തിന് - മുക്കുറ്റി അരച്ച് വെണ്ണയില്‍ ചേര്ത്ത് പുരട്ടുക.








45. ഓര്മ്മ് കുറവിന് - നിത്യവും ഈന്തപ്പഴം കഴിക്കുക



46.മോണപഴുപ്പിന് - നാരകത്തില്‍ ഇലയിട്ട് തിളപ്പിച്ച വെള്ളം കവിള്‍ കൊള്ളുക



47. പഴുതാര കുത്തിയാല്‍ - ചുള്ളമ്പ് പുരട്ടുക



48. ക്ഷീണം മാറുന്നതിന് - ചെറു ചൂടുവെള്ളത്തില്‍ ഒരു ടീ സ്പൂണ്‍ ചെറുതേന്‍ ചേര്ത്തു കുടിക്കുക.



49. പ്രഷറിന് - തഴുതാമ വേരിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുക



50. ചെങ്കണ്ണിന് - ചെറുതേന്‍ കണ്ണിലെഴുതുക.

51. കാല്‍ വിള്ളുന്നതിന് - താമരയില കരിച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് പുരട്ടുക



52.ദുര്മേ്ദസ്സിന് - ഒരു ടീ സ്പൂണ്‍ നല്ലെണ്ണയില്‍ ചുക്കുപ്പൊടിയും വെളുത്തുള്ളിയും അരച്ചത് ദിവസവും കഴിക്കുക



53.കൃമിശല്യത്തിന് - നല്ലവണ്ണം വിളഞ്ഞ തേങ്ങയുടെ വെള്ളത്തില്‍ ഒരു ടീ സ്പൂണ്‍ തേന്‍ ചേര്ത്ത് രാവിലെ വെറും വയറ്റില്‍ കഴിക്കുക



54. സാധാരണ നീരിന് - തോട്ടാവാടി അരച്ച് പുരട്ടുക








55.ആർത്തവകാലത്തെവയറുവേദയ്ക്ക് - ത്രിഫലചൂര്ണം ശര്ക്കരച്ചേര്ത്ത്ത ഒരു നെല്ലിക വലിപ്പം വൈകുന്നേരം പതിവായി കഴിക്കുക



56. കരപ്പന് - അമരി വേരിന്റെക മേല്ത്തൊിലി അരച്ച് പാലില്‍ ചേര്ത്ത് കഴിക്കുക.



57. ശ്വാസംമുട്ടലിന് - അഞ്ച് ഗ്രാം നിലപ്പാല ഇല അരച്ച് ചെറുതേന്‍ ചേര്ത്ത് കഴിക്കുക



58. ജലദോഷത്തിന് - ചൂടുപാലില്‍ ഒരു നുള്ളു മഞ്ഞള്പ്പൊ ടിയും കുരുമുളക്പ്പൊടിയും ചേര്ത്ത്പ കഴിക്കുക



59. ചുമയ്ക്ക് - തുളസ്സി സമൂലം കഷയം വച്ച് കഴിക്കുക



60.ചെവി വേദനയ്ക്ക് - കടുക് എണ്ണ സഹിക്കാവുന്ന ചൂടോടെ ചെവിയില്‍ ഒഴിക്കുക



61. പുകച്ചിലിന് - നറുനീണ്ടി കിഴങ്ങ് പശുവിന്പാോലില്‍ അരച്ച് പുരട്ടുക



62. ചര്ദ്ദിദക്ക് - കച്ചോല കിഴങ്ങ് കരിക്കിന്‍ വെള്ളത്തില്‍ അരച്ച് കലക്കി കുടിക്കുക








63. അലര്ജിിമൂലം ഉണ്ടാകുന്ന തുമ്മലിന് - തുളസ്സിയില ചതച്ചിട്ട് എണ്ണ മുറുക്കി പതിവായി തലയില്‍ തേച്ച്കുളിക്കുക



64. മൂത്രചൂടിന് - പൂവന്‍ പഴം പഞ്ചസാര ചേര്ത്ത്ച കഴിക്കുക.



65. ഗർഭിണികൾക്ക്‌ ഉണ്ടാകുന്ന ചര്ദ്ദിക്ക് - കുമ്പളത്തിന്റെ ഇല തോരന്‍ വച്ച് കഴിക്കുക



66.മുടി കൊഴിച്ചില്‍ നിര്ത്തുന്നതിന് - ചെമ്പരത്തി പൂവിന്റെ് ഇതളുകള്‍ അരച്ച് ഷാംപൂവായി ഉപയോഗിക്കുക



67. അള്സകറിന് - ബീട്ടറൂട്ട് തേന്‍ ചേര്ത്ത് കഴിക്കുക



68. മലയശോദനയ്ക്ക് - മുരിങ്ങയില തോരന്‍ വച്ച് കഴിക്കുക








69. പരുവിന് - അവണക്കിന്‍ കറയും ചുള്ളാമ്പും ചാലിച്ച് ചുറ്റും പുരട്ടുക



70. മുടിയിലെ കായ് മാറുന്നതിന് - ചീവയ്ക്കപ്പൊടി തലയില്‍ പുരട്ടി അരമണിക്കൂറിന് ശേഷം കുളിക്കുക



71. ദീര്ഘംകാല യൌവനത്തിന് - ത്രിഫല ചൂര്ണംയ തേനില്‍ ചാലിച്ച് ദിവസേന അത്താഴത്തിന് ശേഷം കഴിക്കുക



72. വൃണങ്ങള്ക്ക് - വേപ്പില അരച്ച് പുരട്ടുക



73. പാലുണ്ണിക്ക് - ഇരട്ടിമധുരം കറുക എണ്ണ് ഇവ സമം നെയ്യില്‍ വറുത്ത് അരച്ച് കുഴമ്പാക്കി പുരട്ടുക



74. ആസ്മയ്ക്ക് - ഈന്തപ്പഴവും ചെറുതേനും സമം ചേര്ത്ത്യ കഴിക്കുക



75.പനിക്ക് - തുളസ്സി,ഉള്ളി,ഇഞ്ചി ഇവയുടെ നീര് സമം എടുത്ത് ദിവസവും കഴിക്കുക

76.പ്രസവാനന്തരം അടിവയറ്റില്‍ പാടുകള്‍ വരാതിരിക്കാന്‍ - ഗര്ഭവത്തിന്റെന മൂന്നാം മാസം മുതല്‍ പച്ച മഞ്ഞള്‍ അരച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് ഉദരഭാഗങ്ങളില്‍ പുരട്ടികുളിക്കുക







77. കണ്ണിന് കുളിര്മ്മടയുണ്ടാകന്‍ - രാത്രി ഉറങ്ങുന്നതിന് മുന്പ്ത അല്പംത ആവണക്ക് എണ്ണ കണ്പീ്ലിയില്‍ തേക്കുക



78. മന്തിന് - കയ്യോന്നിയുടെ ഇല നല്ലെണ്ണയില്‍ അരച്ച് പുരട്ടുക



79.ദഹനക്കേടിന് - ചുക്ക്,കുരുമുളക്,വെളുത്തുള്ളി,ഇല വെന്ത കഷായത്തില്‍ ജാതിക്ക അരച്ച് കുടിക്കുക



80. മഞ്ഞപ്പിത്തതിന് - ചെമ്പരത്തിയുടെ വേര് അരച്ച് മോരില്‍ കലക്കി കുടിക്കുക



81. പ്രമേഹത്തിന് - കല്ലുവാഴയുടെ അരി ഉണക്കിപ്പൊടിച്ച് ഒരു ടീ സ്പൂണ്‍ പാലില്‍ ദിവസവും കഴിക്കുക



82. കുട്ടികളില്‍ ഉണ്ടാകുന്ന വിര ശല്യത്തില്‍ - വയമ്പ് വെള്ളത്തില്‍ തൊട്ടരച്ച് കൊടുക്കുക



83. വാതത്തിന് - വെളുത്തുള്ളി അരച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് കഴിക്കുക



84.വയറുകടിക്ക് - ചൌവരി വറുത്ത് വെളളത്തിലിട്ട് തിളപ്പിച്ച് പഞ്ചസാര ചേര്ത്ത് പലതവണ കുടിക്കുക



85.ചോറിക്ക് - മഞ്ഞളും വേപ്പിലയും ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുക











86.രക്തകുറവിന് - നന്നാറിയുടെ കിഴങ്ങ് അരച്ച് നെല്ലിക്ക വലിപ്പത്തില്‍ പാലില്‍ കലക്കി കുടിക്കുക



87.കൊടിഞ്ഞിക്ക് - പച്ചമഞ്ഞള്‍ ഓടില്‍ ചൂടാക്കി നെറ്റിയുടെ ഇരുവശവും ചൂട്പിടിപ്പിക്കുക



88. ഓര്മ്മഞശക്തി വര്ധി്ക്കുന്നതിന് - പാലില്‍ ബധാം പരിപ്പ് അരച്ച് ചേര്ത്ത് കാച്ചി ദിവസവും കുടിക്കുക



89.ഉദരരോഗത്തിന് - മുരിങ്ങവേര് കഷായം വച്ച് നെയ്യും ഇന്തുപ്പും ചേര്ത്ത്് കഴിക്കുക



90. ചെന്നിക്കുത്തിന് - നാല്പ്പാ മരത്തോല്‍ അരച്ച് പുരട്ടുക



91.തൊണ്ടവേദനയ്ക്ക് - അല്പം വെറ്റില, കുരുമുളക് ,പച്ച കര്പ്പൂരം, എന്നീവ ചേര്ത്ത് വായിലിട്ട് ചവച്ചരച്ച് കഴിക്കുക



92.കുട്ടികളുടെ ബുദ്ധിമാന്ദ്യത്തിന് - മുക്കൂറ്റി സമൂലം അരച്ച് 5ഗ്രാം തേനില്‍ ചേര്ത്ത് കഴിക്കുക



93. വേനല്‍ കുരുവിന് - പരുത്തിയില തേങ്ങപ്പാലില്‍ അരച്ച് കലക്കി കാച്ചി അരിച്ച് തേക്കുക









94. മുട്ടുവീക്കത്തിന് -കാഞ്ഞിരകുരു വാളന്പുയളിയിലയുടെ നീരില്‍ അരച്ച് വിനാഗിരി ചേര്ത്ത് പുരട്ടുക



95. ശരീര ശക്തിക്ക് - ഓട്സ് നീര് കഴിക്കുക



96. ആമ വാതത്തിന് - അമൃത്,ചുക്ക്,കടുക്കത്തോട് എന്നിവ കഷായം വച്ച് കുടിക്കുക



97.നരവരാതിരിക്കാന്‍ - വെളിച്ചെണ്ണയും സമം ബധാം എണ്ണയും കൂട്ടികലര്ത്തി് ചെറുചൂടോടെ തലയില്‍ പുരട്ടുക



98.തലമുടിയുടെ അറ്റം പിളരുന്നതിന് - ഉഴിഞ്ഞ ചതമ്പ് വെള്ളം തിളപ്പിച്ച് ചെറുചൂടോടെ തലകഴുകുക



99.കുട്ടികളുടെ വയറുവേദനയ്ക്ക് - മുത്തങ്ങ കിഴങ്ങ് അരച്ച് കൊടുക്കുക



100. കാഴ്ച കുറവിന് - വെളിച്ചെണ്ണയില്‍ കരിംജീരകം ചതച്ചിട്ട് തലയില്‍ തേക്കുക

101. കണ്ണിലെ മുറിവിന് - ചന്ദനവും മുരിക്കിന്കുകരുന്നു മുലപ്പാലില്‍ അരച്ചകണ്ണില്‍ ഇറ്റിക്കുക