കായംകുളം : പാലക്കാട് ഐ ഐ ടി യിൽ സിവിൽ എൻജിനീയറിങ്ങിൽ ഗവേഷണം നടത്തുന്ന ഗോപിക രാജഗോപാലിന് പ്രധാനമന്ത്രിയുടെ റിസർച്ച് ഫെലോഷിപ്പ് ലഭിച്ചു. അഞ്ചു വർഷത്തെ ഗവേഷണത്തിന് 55 ലക്ഷം രൂപ ഫെലോഷിപ്പ് ലഭിക്കും പാലക്കാട് ഐഐടിയിൽ ജിയോ ടെക്കിൽ എംഎസ് പൂർത്തിയാക്കി ശേഷമാണ് ഗവേഷണം തിരഞ്ഞെടുത്തത്. കാലാവസ്ഥ അടിസ്ഥാനമാക്കിയും മണ്ണിനെയും പാറയുടെ ഉറപ്പും കാഠിന്യവും അനുസരിച്ചു ഉള്ളതുമായ നിർമ്മാണ രീതികളെ പറ്റി പഠിക്കുന്ന ജിയോ ടെക്നിക്കൽ എൻജിനീയറിങ് ശാഖയിലാണ് ഗവേഷണം.
പാലക്കാട് എൻഎസ്എസ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നാണ് ബിടെക് നേടിയത്. ആലപ്പുഴ കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും ആലപ്പുഴ ഡിസിസി ജനറൽ സെക്രട്ടറിയുമായ കായംകുളം വേലഞ്ചിറ ശ്രീവിലാസം അഡ്വക്കേറ്റ് എൻ രാജഗോപാലിൻറെയും കായംകുളം പി കെ കെ എസ് എം എച്ച് എസ് എസ് അധ്യാപിക പി രമയുടെയും മകളാണ് ഗോപിക പത്താം ക്ലാസ് വിദ്യാർഥിനിയായ ദേവികയാണ് സഹോദരി.
0 Comments